ഓർമകളിലെ വസന്തം

ഓർമകളിലെ വസന്തം

തലയിണയുടെ ചാരത്തു ഓർമകളിലേക്ക് മയങ്ങി പോവുന്ന ആ മനസിനെ ഞാൻ ഇന്ന് ഓർക്കുന്നു, “സമയം ദൈർഗ്യമേറിയിട്ടും മനസ്സ് കീഴടങ്ങാൻ കൊതിക്കുന്നില്ല ഇപ്പോഴും പിറകോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, ഓർമകളിലെ വർഷകാലമാണ് കാണാൻ ആഗ്രഹം,
എന്ത് കൊണ്ടോ അ മനസ് ഈ നിമിഷങ്ങളെ വെറുക്കുന്നു, ‘വർഷകാലങ്ങളിൽ പെയ്തിറങ്ങിയ സ്വപ്നങ്ങൾ ആയിരിക്കില്ല അവൻ ഇപ്പോൾ അനുഭവിക്കുന്നത് ‘
അത് കൊണ്ട് തന്നെ അവന് മുന്നേ കണ്ടുള്ള   സ്വപനങ്ങളെ ആണ് സ്നേഹിക്കുന്നത് ‘

‘അതെ എനിക്കറിയാം ആ ജീവിതം’

സ്വപ്നങ്ങൾ കാണുമ്പോൾ അവന്റെ മനസ് പലപ്പോഴും പറയാറുണ്ടായിരുന്നു നീ ഒറ്റയ്ക്കല്ല നിന്നെ സഹായിക്കാൻ ഒരുപാട് പേർ ഉണ്ട് മനസുകൊണ്ടും, സ്നേഹംകൊണ്ടും, പണം കൊണ്ടും എല്ലാം, അപ്പോൾ അവന് ആ സ്വപ്‌നങ്ങൾ കാണാൻ ഭയമില്ലായിരുന്നു, എവിടെയൊക്കെയോ വായിച്ചതു പോലെ ആരൊക്കെയോ പറഞ്ഞത് പോലെ “നിങ്ങൾ സ്വപ്‌നങ്ങൾ കാണണം അത് നിങ്ങളുടെ ഉറക്കം കളയുന്ന സ്വപ്നങ്ങൾ ആയിരിക്കണം എന്നൊക്കെ “അവൻ അത് ശെരിയാണ് എന്ന് കരുതി സ്വപ്നങ്ങളിലൂടെ ജീവിതം നീക്കാൻ തുടങ്ങി സ്വപ്നങ്ങളിലെ ആദ്യ ചുവടു അതൊരു പഠനമായിരുന്നു ഉയർന്ന കമ്പനിയിൽ ജോലി ചെയ്യാലോ വീട്ടുക്കാരെ സന്തോഷത്തോടെ നോക്കാം അല്ലോ എന്നൊക്കെ കരുതി, അവനെ  സഹായിക്കാൻ ഒരുപാട് പേര് ഉണ്ടല്ലോ എന്നൊക്കെ ആ ചെറു ബുദ്ധിയിൽ കരുതി അവൻ വിജയത്തോടെ ആ ചുവടു വെച്ചു,

കാലങ്ങൾ സഞ്ചരിക്കാൻ തുടങ്ങി ചെറു ബുദ്ധി വളരാനും തുടങ്ങി സ്വപ്നങ്ങളും, ആഗ്രഹങ്ങളും വീണ്ടും വളരാൻ തുടങ്ങി,, വീട്ടുകാരുടെ സ്വഭാവങ്ങളിൽ നിന്നും അവന്റെ സ്വഭാവങ്ങൾ മാറാൻ തുടങ്ങി ആരെയും  സ്നേഹിക്കാനും വിശ്വസിക്കാനും സഹായിക്കാനും മനസുള്ള യഥാർത്ഥ പുരുഷനായി അവൻ വളർന്നു,, ആ സമയങ്ങളിൽ എവിടെയൊക്കെയോ ചില പാളിച്ചകൾ,.. സ്വപ്നങ്ങളിൽ കണ്ട സഹായ മുഖങ്ങൾ രക്ത ബന്ധം എങ്ങനെ പരിപാലിക്കണം എന്നറിയാത്ത രീതിയിൽ അവനെ സമീപിക്കാൻ തുടങ്ങി,, ആ നിമിഷങ്ങളിൽ സങ്കടം വളരാൻ തുടങ്ങി ആത്മാവിന് വേദന തുടങ്ങി, അവൻ പ്രാർത്ഥിച്ചു പക്ഷെ പ്രാർത്ഥനക്ക് ഉത്തരം കിട്ടാതെ പോലെ അവനെ സമീപിച്ചു.. സ്വപ്നങ്ങൾ എവിടെയോ ചിറകൊടിഞ്ഞ പക്ഷി കുഞ്ഞിനെ പോലെ തളർന്നു വീണു,, പക്ഷെ അവൻ ഒരു കാര്യം വീണ്ടും ഓർത്തു ‘ഞാൻ തളർന്നു കിടന്നാൽ എന്നെ – ഞാൻ കൊന്നത് പോലെ യാവും ‘സ്വപ്നങ്ങളിലെ ചില ആഗ്രഹങ്ങൾ അവൻ വേണ്ട എന്ന് വെച്ച് മെല്ലെ പറക്കാൻ കൊതിച്ചു, അവിടെയും അവിനറിയാതെ അവന് നഷ്ട്ടങ്ങൾ സംഭവിക്കാൻ തുടങ്ങി, വെല്യ ദുരന്തങ്ങൾ സംഭവിച്ചു, പക്ഷെ മനസിന്റെ ഏതോ ഒരു വശത്ത് അവൻ ആഗ്രഹിക്കുന്ന ജീവിതം അവശേഷിക്കുന്നുണ്ട്., അതിനെ മുൻനിർത്തി അവൻ എഴുനേറ്റു നിന്നു മനുഷ്യന്റെ മുന്നിൽ, അവൻ വാതോരാതെ സംസാരിക്കാൻ തുടങ്ങി മനുഷ്യന്റെ മുന്നിൽ, അവൻ മുട്ട് വിറക്കാതെ നിൽക്കാൻ പഠിച്ചു, മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചും കളിയാക്കിയും കരഞ്ഞും സംസാരിക്കാൻ തുടങ്ങി, ആ നിമിഷങ്ങളിൽ ആയിരുന്നു അവന്റെ ജീവിതത്തിൽ വസന്ത കാലം പൂവണിയൻ തുടങ്ങിയത് .. ആ വസന്തം പൂത്തുലഞ്ഞു..ആടിയും പാടിയും അവൻ ആ കാലം ആസ്വദിച്ചു.. പൂക്കൾ നുകരാൻ ശലഭങ്ങൾ വന്നു സ്നേഹം പങ്കിടാൻ കാറ്റു വന്നു, മനസിനെ സന്തോഷിപ്പിക്കാൻ വർണ മഴകൾ പേഴ്ത് കൊണ്ടിരുന്നു,, പക്ഷെ,,
   വസന്തം കൂടുതൽ കാലം നീണ്ടു നിന്നില്ല ഒരു നാണയത്തിന് രണ്ടു വശങ്ങൾ ഉള്ളത് പോലെ അവന്റെ വസന്ധത്തിനും മോശ വശം ഉണ്ടായിരുന്നു അത് അവന്റെ അടുക്കലേക്കു ആർത്തിയോടെ വന്നു,, കാർന്നു തിന്നാൻ, പക്ഷെ തിന്നാൻ വേണ്ടി വാ പൊളിച്ചതും അന്ന് പ്രാത്ഥിച്ച പ്രാർത്ഥനയുടെ ഉത്തരം അന്ന് ദൈവം കാണിച്ചു തന്നു.. ദൈവം അന്ന് പറഞ്ഞു “ആരൊക്കെ കയ്യൊടിഞ്ഞാലും നിന്നെ നീയാക്കിയ ഈ ശില്പി കയ്യൊടിയില്ല എന്ന് ” നന്ദികൾ മാത്രം ദൈവത്തിനു നൽകി അവന്റെ സ്വപ്നങ്ങളെ  വീണ്ടും ചോദിച്ചു,, അപ്പോയൊക്കെ ദൈവം എന്തോ മുൻകരുതി വെച്ചത് പോലെ ഉത്തരങ്ങൾ തരാൻ വൈകി കൊണ്ടിരിന്നു ,, കരഞ്ഞു കൊണ്ട് ചോദിച്ചു അപ്പോഴും ഒന്നും പറയുന്നില്ല,, പക്ഷെ വിശ്വാസം എന്നാ കൂറ്റൻ മതിൽ പണിതത് കൊണ്ട് ധൈര്യത്തോടെ  അവൻ ആ ജീവിതം മുന്നോട്ടു ചലിപ്പിക്കാൻ തുടങ്ങി… ചലിച്ചു കൊണ്ടിരിക്കുന്ന ഈ വാഹനം എപ്പോ ആണോ നിൽക്കുക എന്നറിയാതെ അവന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓർമകളിൽ സൂക്ഷിച്ചു അവൻ യാത്ര പോവുകയാണ്, അവന്റെ ഓർമകളിൽ കാണുന്ന ആ വസന്ത കാലത്തെ നേരിൽ കാണുവാൻ വേണ്ടി…

ശുഭം
റാഫി പതിരിയാട്
ഓർമകളിലെ വസന്തം

Leave a comment