‘സ്നേഹത്തിനു മുന്നിൽ തോറ്റു പോയാൽ വെടി ഉണ്ടാകളാണോ സ്വീകരിക്കേണ്ടത് ‘?🤔👩‍❤️‍👨🙄



ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ കണ്ട് വരുന്നതാണ് സ്നേഹപോര് എന്ന് വിളിപ്പേര് നൽകി പ്രശംസിക്കുന്ന വില്ലൻ കഥപാത്രങ്ങൾ എവിടെയാണ് ഇവരുടെ അഭിനയം വളർന്നത്? എന്തിനെയാണ് ഇവർ ആസൂത്രണം ചെയ്യുന്നത്? ഇന്നും കോടതിക്കോ പോലീസിനോ മനുഷ്യ മനസ്സിനോ ഉത്തരം കിട്ടിയില്ല നമുക്ക് ചെറിയൊരു യാത്ര പോവാം, മനുഷ്യ മനസുകൾക്കിടയിലൂടെയുള്ള യാത്ര ആണിനെയും പെണ്ണിനേയും തിരിച്ചറിയുന്ന ഒരു വിനോദ യാത്ര.. ഇതിനായി പുറപ്പെടുന്ന വായനക്കാർ ശ്രദ്ധിക്കണം നിങ്ങൾ കാണാൻ പോവുന്നത് നിങ്ങളുടെ യഥാർത്ഥ മനസ്സിനെയാണ് ആ തിടുക്കത്തിലായി നിങ്ങൾ ഒരുങ്ങുക.. യാത്ര തുടങ്ങുകയാണ്…’മനുഷ്യന്റെ അസ്തിത്വങ്ങളെ വിശകലനം ചെയ്യുന്ന ഒരു പുസ്തകവും നമുക്ക് കരുതാം.. ചില സമയങ്ങളിൽ നാം ആ പുസ്തകങ്ങളിലെ വാക്കുകളെ ആശ്രയിചിരിക്കും യാത്രകൾ വിശകലനം ചെയ്യുന്നത്..’യാത്ര തുടങ്ങുന്നത് ആണിൽ നിന്നാണ് അല്ലെങ്കിൽ പുരുഷൻ..’ആരാണ് പുരുഷൻ അവനെ എങ്ങനെ മനസിലാക്കും പുരുഷനാവുമ്പോൾ മീശയും താടിയും ലിംഗവും ഉള്ള ഒരു ജീവി ആണോ..? തീർച്ചയായും അല്ല..ദൈവത്തിന്റെ സൃഷ്ടികളിൽ അവൻ ഏറ്റവും അധികം സന്തോഷിച്ചത് പുരുഷനെ സൃഷ്ടിച്ചപ്പോൾ എന്നാണ് പറയപ്പെടുന്നത്.. ആ സൃഷ്ട്ടിയിൽ പുരുഷൻ അവന്റെ വികാരങ്ങളെ ഉത്ബോധിപ്പിക്കുവാനും പ്രവർത്തിപ്പിക്കുവാനും ഉത്തേചിപ്പിക്കുവാനും ഒരു ഇരട്ടി അളവ് വരെ മനസിന്‌ കൊടുത്തു… അങ്ങനെയിരിക്കെ..ആ മനസിന്‌ വികാരങ്ങൾ ഉണരാൻ തുടങ്ങി.. തന്റെ സന്തോഷങ്ങളെയും ദുഖങ്ങളെയും പരിമിതി പെടുത്താൻ അവന്റെ ശരീരത്തെ സന്തോഷിപ്പിക്കുവാനും ഒരു ആശ്രയ മാർഗം അഥവാ അവന്റെ വർഗത്താൽ നിർമിതമാക്കിയതും അവനെക്കാൾ ആകർഷിക്കപെടുന്ന ഒരു സ്ത്രീ ശരീരം ആവിശ്യം ആണെന്നും അവനെ നോക്കി അവന്റെ മനസു പറഞ്ഞു. അതിൽ നിന്നായിരുന്നു ദൈവം ഒരു സ്ത്രീ കഥാപാത്രം ആവിഷ്കരിച്ചത്.. അതിന് അവന്റെ ഹൃദയ കവചത്തിലെ ഒരു അസ്ഥി എടുത്ത് അതിനെ സ്ത്രീ എന്ന് പേര് നൽകി അവന്റെ സന്തോഷത്തിന് വഴങ്ങുന്ന ഒരു പെണ്ണായി അവൻ നിർമിതി പെടുത്തി. ഇപ്പോൾ ചോദ്യം ഉയരും .. എന്തിനു സ്ത്രീക്ക് തുല്യത നല്കുന്നില്ല എന്ന്? ഇവിടെ തുല്യത അല്ല പ്രഥമ വിഷയം ആണിന്റെയും പെണ്ണിന്റെയും മനസിന്റെ വികാരങ്ങളാണ്. അപ്പോൾ നമുക്ക് മനസുകളില്ലേക്ക് യാത്ര തിരിക്കാം. ആണ് മനസ് എപ്പോഴും ആതിയും, കൗതുകവും, ആർത്തിയും, മോഹവും, ആഗ്രഹവും, കൗശലതയും, ദീർഘ ദൃഷ്ട്ടിയും, സ്വതന്ത്ര തീരുമാനങ്ങളും എല്ലാം അളവിനെക്കാൾ ഇരട്ടിയാണ്, പെണ്ണ് മനസോ അവൾക്കു ‘ആതിയും, ആഗ്രഹവും, മോഹവും, ആർത്തിയും, ഉല്ലാസവും, എല്ലാം അളവിനനുസരിച്ചു കുറവുമാണ് അങ്ങനെ യാവുമ്പോൾ ഒരു ആണ് പെണ്ണ് ബന്ധത്തിൽ മനസിന്റെ വലുപ്പം അഥവാ വികാരങ്ങളെ മുൻ നിർത്താനുള്ള കഴിവ് ആണിന് തന്നെ പക്ഷെ അത് പക്വതക്കനുസരിച്ചു നിലനിർത്തേണ്ടതും സ്നേഹിക്കേണ്ടതും പെണ്ണിന്റെ കടമയുമാണ്.. അങ്ങനെ വരുമ്പോൾ എന്തിനായിരിക്കും പെൺ മനസുകൾ വെടി ഉണ്ടകളും, പെട്രോൾ ലായനികളും ശിരസിൽ ചാര്ത്തുന്നത് എവിടെയാണ് അവർക്കിടയിൽ കോട്ടങ്ങൾ സംഭവിച്ചത്..’എളുപ്പത്തിൽ പറയാം ആണ് മനസ് തകർന്നു… അവനിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിത്തുകളിൽ മായം കലർന്ന വിഷാംശം വളർന്നു.. ആരാണ് ഇതിനുത്തരവാദി..? അവരുടെ സ്നേഹമോ പ്രണയമോ..? ‘ഇതൊന്നുമല്ല എന്ന് തന്നെ പറയാം പ്രകോപഞങ്ങൾ സൃഷ്ടിക്കുന്ന പെൺ മനസ് തന്നെ ഉത്തരവാദികൾ.. എന്ത് കൊണ്ട് അവർ അത് മറച്ചു പിടിക്കുന്നു..? എന്തിനവരെ കോടതികളിൽ കേൾവികളാക്കുന്നു..? ആണിനും പറയാൻ ഉള്ളത് എന്ത് കൊണ്ട് കേൾക്കുന്നില്ല..? ഇതിനൊക്കെ ഉത്തരങ്ങൾ ഇനിയും മനുഷ്യർക്കിടയിലുള്ള ആണിനും പെണ്ണിനും മനസുകളിൽ വളർന്നിട്ടില്ല..’വളർന്നതാണെങ്കിൽ അപകടങ്ങളെ തരണം ചെയ്യാമായിരുന്നു. ‘കൊല്ലണം എന്ന് ഹൃദയമിടുപ്പകൾ പറയുമ്പോൾ എന്ത് കൊണ്ട് തനിക്കു ലഭിച്ച സ്നേഹത്തെ മറന്ന് പോവുന്നു… ‘സ്നേഹം നൽകി വഞ്ചിക്കപ്പെട്ട ആണിനെ എന്ത് കൊണ്ട് പെൺ മനസുകൾ തിരിച്ചറിയുന്നില്ല.. എന്തിനായിരുന്നു അവർക്കിടയിൽ പ്രണയം എന്ന നാടകം അരങ്ങേരുന്നത്..’വികാരങ്ങളെ നിയന്ത്രിക്കുവാൻ കയ്യാതിടത്തോളം ഓരോ ആണും പെണ്ണും ഭൂമിയിലേക്ക് നിലം പതിക്കുമെന്ന് ഉറപ്പായ ഒരു വിശ്വാസമാണ്..’പ്രണയം അനശ്വരമാണ് എന്ന് കവികൾ പാടുമ്പോൾ ഇന്നിവിടെ പ്രണയം അനന്തതയുടെ കാവലാളുകൾക്ക് വിധി കല്പിക്കുന്ന ഒരു പേക്കൂത്തായി മാറി കൊണ്ടിരിക്കുന്നു..’കലാപങ്ങളിൽ പരിക്ക് പറ്റിയ യോദ്ധാക്കളെ നമുക്ക് ശുശ്രുഷിച്ചു രോഗം മാറ്റം പക്ഷെ പ്രണയ കോമരങ്ങളിൽ പരിക്ക് പറ്റിയ ധീര ആണ് പെണ്ണ് മനസിനെ എന്ത് കൊണ്ടോ ഈ സമൂഹം കൊന്നു കളയുന്നു ‘ ഇനിയും ഒരുപാട് പേർ പ്രണയിക്കുന്നുണ്ട് പ്രണയിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്..’ഒന്നേ പറയാനുള്ളു.. പ്രണയം കഴുത്തിലെ കയറോ വെടിയൊച്ചക്കളുടെ കരച്ചിലോ പെട്രോളിന്റെ മണം വീശിയടിക്കുന്ന തീ കാറ്റുകളോ ആക്കാതിരിക്കാൻ ശ്രമിക്കുക.. മനസുകളിലുള്ള വിള്ളലുകൾ സംസാരം എന്ന പ്രതിവാക്യം കൊണ്ട് അടച്ചു, ശിരസുകളെ ഉയർത്തി കണ്ണുകൾ നോക്കി പ്രണയിക്കു..’പ്രണയം ഒരു അനശ്വര സംഗീതമാണ് വാഴ്ത്തപടാത്ത കൃതികളിൽ നിന്നും പൂവിട്ട് വിരിഞ്ഞ ഒരു പാട്ടു പോലെ ‘ യാത്ര മടങ്ങാൻ സമയമായി.. ദൂരെ നിൽക്കുന്ന നിന്റെ പ്രണയിനിയെ അല്ലെങ്കിൽ പ്രാണനെ ഒരിക്കൽ കൂടി കണ്ട്,.. തന്റെ സ്നേഹം കയ്മാറണം എന്ന സത്യം ഓതികൊണ്ട് തന്നെ ‘നമുക്ക് യാത്ര തിരിക്കാം ‘

എന്ന് സ്വന്തം
റാഫി പാതിരിയാട് (RP)

Leave a comment